Share this Article
News Malayalam 24x7
കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവെന്നു പരാതി, ഹെർണിയ താക്കോൽ ദ്വാര ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചതായി ബന്ധുക്കളുടെ പരാതി
വെബ് ടീം
5 hours 48 Minutes Ago
1 min read
KOTTAYMMEDICAL

കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ  ചികിത്സാപ്പിഴവെന്നു പരാതി. ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ചങ്ങനാശേരി സ്വദേശിനി മരിച്ചതിൽ ചികിത്സപ്പിഴവെന്നു ബന്ധുക്കൾ. ജനറൽ സർജറി വാർഡിൽ ചികിത്സയിലുണ്ടായിരുന്ന ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) യാണ് വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെ മരിച്ചത്. ചികിത്സാപ്പിഴവെന്ന് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ 18 ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയ സംബന്ധിച്ച് ഹസീനയ്ക്കു താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തിയിരുന്നു. 3–ാം ദിവസം ഡിസ്ചാർജ് ചെയ്ത് വീട്ടിൽ വിട്ടതായി ബന്ധുക്കൾ പറഞ്ഞു. വീട്ടിൽ എത്തിയശേഷം കടുത്ത പനിയെത്തുടർന്ന് വീണ്ടും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അണുബാധ മൂലമാണു പനിയുണ്ടായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പിന്നീടു വീട്ടിലെത്തിയ ഹസീനയ്ക്കു ബുദ്ധിമുട്ടുകൾ കൂടിയതിനെത്തുടർന്ന് 27 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വയർ തുറന്നുള്ള ശസ്ത്രക്രിയ നടത്തുകയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories