Share this Article
News Malayalam 24x7
വാഷിങ് മെഷീന് തീ പിടിച്ചു; പൊള്ളലേറ്റ് 79കാരന് ദാരുണാന്ത്യം
വെബ് ടീം
7 hours 2 Minutes Ago
1 min read
HARIDASAN

ആലപ്പുഴ: മാരാരിക്കുളത്ത് വാഷിങ് മെഷീനിൽനിന്നു തീ പടർന്ന് ഗൃഹനാഥൻ മരിച്ചു. ഓമനപ്പുഴ കടപ്പുറത്ത് വീട്ടിൽ ഹരിദാസ് (79) ആണ് മരിച്ചത്. വീടിനോടു ചേർന്നുള്ള വർക്ക് ഏരിയയിൽ വച്ചിരുന്ന വാഷിങ് മെഷീൻ കത്തുന്നതു കണ്ട് ഓടിയെത്തിയ മകനാണ് ഹരിദാസിനെ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടത്.

ഷോർട്ട് സർക്യൂട്ടാവും തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. മണ്ണഞ്ചേരി പൊലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories