കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ വിടുതല്‍ ഹര്‍ജിയുമായി സിപിഐഎമ്മും പാര്‍ട്ടി നേതാക്കളും. സിപിഐഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറിമാരായിരുന്ന എ സി മൊയ്തീന്‍, കെ രാധാകൃഷ്ണന്‍, തുടങ്ങിയവരും പാര്‍ട്ടി എന്ന നിലയില്‍ സിപിഐഎം ജില്ലാ നേതൃത്വവുമാണ് കൊച്ചി പിഎംഎല്‍എ കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് നേതാക്കളുടെ വാദം. അതേസമയം വിടുതല്‍ ഹര്‍ജിയെ ശക്തമായി എതിര്‍ക്കാനാണ് ഇ ഡിയുടെ തീരുമാനം. ഹര്‍ജിയെ എതിര്‍ത്ത് കോടതിയില്‍ എതിര്‍ സത്യവാങ്മൂലം നല്‍കും. ബാങ്ക് തട്ടിപ്പിലൂടെ ലഭിച്ച പണം പാര്‍ട്ടി ഓഫീസ് പണിയാന്‍ ഉപയോഗിച്ചു. സബ് കമ്മിറ്റിയെ നിയോഗിച്ച് ബാങ്കിന്റെ ഭരണസമിതിയെ പാര്‍ട്ടി നേതൃത്വം നിയന്ത്രിച്ചു തുടങ്ങിയവയാണ് ഇ ഡിയുടെ വാദം. സിപിഐഎം പാര്‍ട്ടി, എ സി മൊയ്തീന്‍, കെ രാധാകൃഷ്ണന്‍ എന്നിവരെ പ്രതിചേര്‍ത്ത് കേസില്‍ രണ്ടാമത്തെ കുറ്റപത്രം ഇ ഡി നേരത്തെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.