Share this Article
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി
വെബ് ടീം
8 hours 57 Minutes Ago
1 min read
sanjana

തിരുവനന്തപുരം: കല്ലമ്പലത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഞെക്കാട് സ്വദേശിനി സഞ്ജന (16) ആണ് മരിച്ചത്. ശിവഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.വീടിന്റെ സ്റ്റെയര്‍കേസിനടിയില്‍ തൂങ്ങിയ നിലയിലാണ് വിദ്യാര്‍ഥിനിയെ കണ്ടെത്തിയത്. കൈയിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്നെന്നാണ് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ മൂന്നുമണിയോടെ കുട്ടിയുടെ അമ്മ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി വീട്ടില്‍നിന്ന് പോയിരുന്നു. ഇതിനുശേഷമാണ് സംഭവം നടന്നതെന്നാണ് നിഗമനം.

മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മരണത്തിന് പിന്നിലെന്താണെന്ന് വ്യക്തമായിട്ടില്ല.

*(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദമോ വിഷമമോ അനുഭവപ്പെടുന്നവർ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. സഹായത്തിനായി ‘ദിശ’ ഹെൽപ്പ് ലൈനിൽ വിളിക്കുക: 1056, 0471-2552056)*


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories