Share this Article
കൊച്ചിയിൽ മദ്യപിച്ച് ബസ് ഡ്രൈവിം​ഗ്; 41 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കേസ്, അലക്ഷ്യമായ ഡ്രൈവിം​ഗിൽ 71 കേസുകൾ
വെബ് ടീം
posted on 02-10-2026
1 min read
PRIVATE BUS KOCHI

കൊച്ചിയിൽ മദ്യപിച്ച് ഡ്രൈവിം​ഗ് ചെയ്ത സംഭവത്തിൽ‌ 41 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് നടപടി. അലക്ഷ്യമായി വാഹനമോടിച്ചതിന് 71 കേസുകളും രജിസ്റ്റർ ചെയ്തു.

തുടർച്ചയായി ഹോൺ മുഴക്കുന്നത് ഉൾപ്പെടെ 1891 പെറ്റി കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്വകാര്യ ബസ് അപകടയാത്രയ്ക്ക് കടിഞ്ഞാണിടാൻ കൊച്ചി സിറ്റിയിൽ പരിശോധന തുടരുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories