Share this Article
News Malayalam 24x7
പനി ബാധിച്ച് പതിമൂന്നുകാരി മരിച്ചു
വെബ് ടീം
12 hours 34 Minutes Ago
1 min read
sivaranjini

പാലക്കാട് പനിബാധിച്ച് പതിമൂന്നുകാരി മരിച്ചു. കോട്ടോപ്പാടം വേങ്ങ സ്വ​ദേശി ശിവരഞ്ജിനിയാണ് മരിച്ചത്. കല്ലടി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.

ഇന്നലെ രാത്രി എട്ടു മണിയോടെ പനി കുറവില്ലാത്തതിനാൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെത്തി ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങിയിരുന്നു. രാത്രി പതിനൊന്നു മണിയോടെ വീണ്ടും അസ്വസ്ഥത കാണിക്കുകയും കുട്ടിയുടെ ബോധം നഷ്‌ടപ്പെടുകയും ചെയ്തു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories