തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 16 ഡിവിഷനുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ആണ് പ്രഖ്യാപിച്ചത്. സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആണ് പേരുകൾ പ്രഖ്യാപിച്ചത്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് സി പി ഐ എം സ്ഥാനാർത്ഥികൾ:
കരിവെള്ളൂർ – എ. വി ലേജു
മാതമംഗലം – രജനി മോഹൻ
പേരാവൂർ – നവ്യ സുരേഷ്
പാട്യം – ടി ശബ്ന
പന്ന്യന്നൂർ – പി പ്രസന്ന
കതിരൂർ – എ കെ ശോഭ
പിണറായി – കെ അനുശ്രീ
പെരളശ്ശേരി – ബിനോയ് കുര്യൻ
അഞ്ചരക്കണ്ടി – ഒ സി ബിന്ദു
കൂടാളി – പി പി റജി
മയ്യിൽ – കെ മോഹനൻ
അഴീക്കോട് – കെ വി ഷക്കീൽ
കല്യാശ്ശേരി – വി വി പവിത്രൻ
ചെറുകുന്ന് – എം വി ഷിമ
പരിയാരം – പി. രവീന്ദ്രൻ
കുഞ്ഞിമംഗലം – പി വി ജയശ്രീ ടീച്ചർ