Share this Article
News Malayalam 24x7
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം,ആലപ്പുഴ സ്വദേശി അറസ്റ്റിൽ
വെബ് ടീം
10 hours 54 Minutes Ago
1 min read
KSRTC BUS

എറണാകുളം ഇടപ്പള്ളിയിൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം. ആലപ്പുഴ മാന്നാനം സ്വദേശി സാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അതിക്രമം നേരിട്ട യുവതി കണ്ടക്ടറെ വിവരമറിയിക്കുകയും ബസ്സ് സ്റ്റേഷനിൽ എത്തിക്കുകയും ആയിരുന്നു.സാബുവിനെതിരെ പാലാരിവട്ടം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം നടന്നത്. പെരുമ്പാവൂരിൽ നിന്നും എറണാകുളത്തേക്ക് വരുന്ന KSRTC ബസിൽ ആയിരുന്നു അതിക്രമം നടന്നത്. സാബു കൈകൊണ്ട് തട്ടുകയും മറ്റ് ലൈംഗിക ചേഷ്ടകൾ കാണിക്കുകയുമായിരുന്നുവെന്നാണ് യുവതി പറഞ്ഞത്. ആദ്യം പ്രതികരിച്ചു, പിന്നീട് മാറി നിൽക്കാൻ ആവശ്യപ്പെട്ടു. എന്നിട്ടും പ്രതി ഇത് തുടരുകയായിരുന്നു. തുടർന്ന് യുവതി കണ്ടക്ടറെ വിവരം അറിയിക്കുകയായിരുന്നു. KSRTC ജീവനക്കാർ പ്രതിയെ സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories