Share this Article
News Malayalam 24x7
അഗതിമന്ദിരത്തിലെ കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വാര്‍ഡൻ അറസ്റ്റിൽ
Defendant

തൃശൂര്‍ എടവിലങ്ങില്‍ അഗതിമന്ദിരത്തിലെ കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ വാര്‍ഡനെ പൊലീസ് അറസ്റ്റ് ചെയ്തു. സേവാഭാരതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സുകൃതം കൂട്ടുകുടുംബം ഹോസ്റ്റലിലെ മൂന്ന് ആണ്‍ കുട്ടികളാണ് പീഡനത്തിനിരകളായത്.സംഭവവുമായി ബന്ധപ്പെട്ട് അഗതിമന്ദിരത്തിലെ വാര്‍ഡന്‍ കാഞ്ഞങ്ങാട് സ്വദേശി നാരായണനെ കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

പതിനഞ്ച് വയസില്‍ താഴെയുള്ള കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്.കുട്ടികളിലൊരാള്‍ അഗതിമന്ദിരത്തിലെത്തിയ അമ്മയുടെ സുഹൃത്തായ അദ്ധ്യാപികയോട്  സംഭവം വെളിപ്പെടുത്തുകയായിരുന്നു.തുടര്‍ന്ന് ഇവര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയെ വിവരമറിയിച്ചു.സി.ഡബ്ലിയു.സി കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് നാരായണനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഓരോ ദിവസവും ഓരോ വിദ്യാര്‍ത്ഥികളെ ഇയാള്‍ ലൈംഗിക വൈകൃതത്തിന് ഇരയാക്കിയതായി വിദ്യാര്‍ഥികള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മൊഴി നല്‍കി. ഹോസ്റ്റലിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും സി.ഡബ്ല്യു.സി മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി.പ്രതിയെ കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories