തിരുവനന്തപുരത്ത് ശസ്ത്രക്രിയ പിഴവ് കാരണംയുവതിയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയ സംഭവത്തില്‍ യുവതിയോട് ഡയറക്ടറേറ്റിലെത്താന്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.ചികിത്സ രേഖകള്‍ ഹാജരാക്കാനും യുവതിക്കും ആശുപത്രി സുപ്രണ്ടിനും നിര്‍ദേശമുണ്ട്. നെഞ്ചില്‍ ഗൈഡ് വയറുമായി രണ്ടരവര്‍ഷത്തിലധികമായി ദുരിതമനുഭവിക്കുകയാണ് കാട്ടാക്കട സ്വദേശി സുമയ്യ. ഇത് നീക്കം ചെയ്യണമെന്നതാണ് യുവതിയുടെ ആവശ്യം.