Share this Article
News Malayalam 24x7
കാന്തല്ലൂരില്‍ വീണ്ടും കാട്ടാന ആക്രമണം ,വീടിന് സമീപം വച്ചിരുന്ന സ്‌കൂട്ടര്‍ ആന തകര്‍ത്തു
wild elephant attack in Kanthallur

മറയൂര്‍ കാന്തല്ലൂരില്‍ കാട്ടാന ആക്രമണം തുടരുന്നു.കാന്തല്ലൂര്‍ പെരുമലയില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനം കാട്ടാന തകര്‍ത്തു.പള്ളത്ത് സെബാസ്റ്റ്യന്റെ വാഹനമാണ് തകര്‍ന്നത്.കാട്ടാന ശല്യം രൂക്ഷമായതോടെ പ്രദേശത്ത് പ്രതിഷേധവും കനക്കുകയാണ്.

കാന്തല്ലൂരില്‍ കാട്ടാന ആക്രമണം അറുതിയില്ലാതെ തുടരുകയാണ്.പെരുമലയില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനം കാട്ടാന തകര്‍ത്തു.പള്ളത്ത് സെബാസ്റ്റ്യന്റെ വാഹനമാണ് തകര്‍ന്നത്.കാട്ടാന ശല്യം രൂക്ഷമായതോടെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.

ഇന്നലെ വനംവകുപ്പുദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും സിപിഎം പ്രവര്‍ത്തകര്‍ വനംവകുപ്പുദ്യോഗസ്ഥരെ തടയുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയിരുന്നു.പതിവായി ജനവാസ മേഖലകളില്‍ ഇറങ്ങുന്ന കാട്ടാനകള്‍ ആളുടെ സ്വരൈ്യജീവിതം താളം തെറ്റിച്ച് കഴിഞ്ഞു.

രാപകല്‍ വ്യത്യാസമില്ലാതെ ജനവാസ മേഖലയില്‍ കാട്ടാനകളുടെ സാന്നിധ്യമുണ്ടാകുന്നതോടെ വലിയ ഭയപ്പാടോടെയാണ് കര്‍ഷകര്‍ കഴിഞ്ഞ് കൂടുന്നത്.കഴിഞ്ഞ കുറേ നാളുകളായി കാന്തല്ലൂര്‍ മേഖലയില്‍ ഇതാണ് അവസ്ഥ

.കാട്ടാന ആക്രമണം പ്രതിരോധിക്കാന്‍ വനംവകുപ്പ് ഫലപ്രദമായ ഇടപെടല്‍ നടത്തുന്നില്ലെന്നാണ് പരാതി.കാട്ടാനയിറങ്ങിയ വിവരം വനംവകുപ്പുദ്യോഗസ്ഥരെ വിളിച്ചറിയിച്ചാല്‍ പലപ്പോഴും നിസംഗതയാണ് മറുപടിയെന്നും ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകാറില്ലെന്നും ആക്ഷേപമുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories