Share this Article
News Malayalam 24x7
Watch Video വികസന വാതിൽ തുറന്ന് വിഴിഞ്ഞം
Vizhinjam International Seaport Opens New Opportunities for India's Maritime Development

വികസനത്തിന്റെ പുതിയ അധ്യായം തുറന്ന് വിഴിഞ്ഞം തുറമുഖം. സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി പ്രവര്‍ത്തനങ്ങള്‍ക്ക് വിഴിഞ്ഞത്ത് തുടക്കമായി. തുറമുഖത്തിന്റെ കാവാടത്തില്‍ ആദ്യ കണ്ടെയ്നര്‍  മുഖ്യമന്ത്രി വി ഡി സതീശന്‍ ഫ്ളാഗ് ഓഫ് ചെയ്ത്. ലോകത്തിലേക്കുള്ള കേരളത്തിന്റെ വികസന കാവാടമാണ് വിഴഞ്ഞത്ത് തുറന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചരിത്രത്തിലെ സുപ്രധാന ദിവസമാണിത്. തുറമുഖത്തേക്കുള്ള റോഡ് റെയില്‍ കണക്റ്റിവിറ്റി ഒരുക്കുന്നതിനുള്ള സ്ഥലമെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ തുറമുഖ ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന മിഷന്‍ സമുദ്ര പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ചടങ്ങില്‍ മുഖ്യമന്ത്രി നടത്തി. അതേസമയം കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനാബാള്‍ ചടങ്ങില്‍ പങ്കെടുത്തില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories