Share this Article
News Malayalam 24x7
പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കഞ്ചാവ് നൽകി; തൃശൂരിൽ റൗഡി ലിസ്റ്റിലുൾപ്പെട്ട രണ്ടുപേർ പിടിയിൽ
വെബ് ടീം
4 hours 30 Minutes Ago
1 min read
Kerala Crime: Two Rowdy-Listers Booked Under Juvenile Justice Act for Supplying Ganja to Minor in Thrissur


തൃശൂർ: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് കഞ്ചാവ് നൽകിയ കേസിൽ രണ്ട് സ്ഥിരം കുറ്റവാളികളെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂർ പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട കൈനൂർ സ്വദേശി ശരത്ത്, നെടുപുഴ സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള പനമുക്ക് സ്വദേശി അഭിലാഷ് രാജൻ എന്നിവരാണ് പിടിയിലായത്.

പ്രതികൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. അറസ്റ്റിലായ അഭിലാഷ് രാജൻ നേരത്തെ രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസിൽ ജാമ്യത്തിലിറങ്ങിയ ആളാണെന്ന് പൊലീസ് പറഞ്ഞു.

നെടുപുഴ എസ്.എച്ച്.ഒ എസ്.ഐ. സനേഷ് പി.സി.യുടെ നേതൃത്വത്തിൽ സീനിയർ സി.പി.ഒ വിനേഷ്, സി.പി.ഒമാരായ മിനേഷ്, അബീഷ് ആന്റണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്. ലഹരി വിതരണ ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories