Share this Article
KERALAVISION TELEVISION AWARDS 2025
കാസര്‍ഗോഡ് ജില്ലയില്‍ ആദ്യമായി കാട്ടുപനങ്കാക്കയെ കണ്ടെത്തി രണ്ട് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍മാർ
Oriental Dollarbird ,wildlife photographers

കാസർഗോഡ് ജില്ലയിൽ ആദ്യമായി കാട്ടുപനങ്കാക്കയെ കണ്ടെത്തി. കൊന്നക്കാട് സ്വദേശികളാലയ വൈൽഡ് ഫോട്ടോഗ്രാഫർമാരാണ് അപൂർവയിനം പക്ഷിയുടെ ചിത്രം പകർത്തിയത്. ഇതോടെ ഇ- ബേഡ് രേഖകൾ പ്രകാരം ജില്ലയിൽ കണ്ടെത്തിയ പക്ഷിയിനങ്ങളുടെ എണ്ണം 405 ആയി. 

ഹിമാലയൻ മേഖലയിലും വടക്കു-കിഴക്കൻ,  തെക്കു-പടിഞ്ഞാറൻ സംസ്ഥാനങ്ങളിലുമാണ് കാട്ടുപനങ്കാക്ക കാണപ്പെടുന്നത്. ഡോളർ ബേർഡ് എന്നാണ് ഇവയുടെ  ശാസ്ത്രീയ നാമം. ചിറകിൽ വൃത്താകൃതിയിൽ നാണയം പോലെ നീല നിറത്തിലുള്ള അടയാളമുള്ളതു കൊണ്ടാണ് ഈ പേരുവന്നത്.

ഇരുണ്ട പച്ചയും നീലയും കലർന്ന നിറ മാണ്. തലയ്ക്ക് കറുത്ത നിറ വും കൊക്കിന് കടുത്ത നിറവുമാണ്. പ്രായം കൂടുമ്പോൾ ഓറഞ്ച് നിറമായി മാറും.ഉയരമുള്ള മര ങ്ങളുടെ ശിഖരത്തിലിരുന്ന് പറ ന്ന് ഇരപിടിച്ചു അവിടെത്തന്നെ തിരിച്ചെത്തുന്ന രീതിയാണ് പലപ്പോളും ഇവയുടെത്.

നിത്യ ഹരിത വനങ്ങളിലും തുറസ്സായ വനാതിർത്തി മേഖലകളിലും ഇവയെ കാണാൻ സാധിക്കും. പാലാവയലിനു സമീപം തയ്യേനിയിൽ നിന്നാണ് കൊന്നക്കാട് സ്വദേശി വിഷ്ണുബൈജുവും ജോയലും ചേർന്ന് ഈ പക്ഷിയുടെ ചിത്രം പകർത്തിയത്. കാസർഗോഡ് ബേഡേഴ്സ‌് പക്ഷി നിരീക്ഷക കൂട്ടായ്മയിൽ അംഗ മാണ് വിഷ്ണു.

ഇതോടെ പക്ഷികളെക്കുറിച്ചുള്ള ശാസ്ത്രീയ നിരീക്ഷണങ്ങൾ രേഖപ്പെടുത്തുന്ന ഇ- ബേഡ് രേഖകൾ പ്രകാരം ജില്ലയിൽ കണ്ടെത്തിയ പക്ഷിയിന ങ്ങളുടെ എണ്ണം 405 ആയി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories