Share this Article
KERALAVISION TELEVISION AWARDS 2025
പത്തനംതിട്ട കോന്നിയില്‍ 22കാരി ജീവനൊടുക്കി

A 22-year-old woman committed suicide in Konni in Pathanamthitta

പത്തനംതിട്ട കോന്നി പയ്യനാമണ്ണില്‍ യുവതി ആത്മഹത്യ ചെയ്തു. 22 കാരി ആര്യയെയാണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം

ചൊവ്വാഴ്ച വൈകുന്നേരം 6.30 ഓടെയാണ് ആര്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബ പ്രശ്‌നമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഒരു മാസമായി പയ്യാനമണ്ണിലെ വാടക വീട്ടിലാണ് ആര്യയും കുടുംബവും താമസിക്കുന്നത്.

ആര്യയുടെ ഭര്‍ത്താവ് ആഷിക് മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ആളാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ ആഷികിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. മൂന്ന് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഇവര്‍ക്ക് ഒന്നര വയസ്സുള്ള കുട്ടിയുമുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.     

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories