Share this Article
News Malayalam 24x7
രാജസ്ഥാനില്‍ കാറിന് തീപിടിച്ച് 5 പേര്‍ വെന്തുമരിച്ചു
Tragic Accident in Rajasthan

രാജസ്ഥാനിലെ അൽവാർ ജില്ലയിൽ കാറിന് തീപിടിച്ച് അഞ്ചുപേർ വെന്തുമരിച്ചു. മൂന്ന് സ്ത്രീകളും ഒരു പെൺകുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്. ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ മൗജപുരിലാണ് അപകടമുണ്ടായത്. വൈഷ്ണോദേവി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്.

മരിച്ചവർ മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ നിന്നുള്ളവരാണ്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കാർ സി.എൻ.ജി (CNG) വാഹനമായതിനാൽ തീ അതിവേഗം പടരുകയായിരുന്നു. ഇതിനെത്തുടർന്ന് യാത്രക്കാർക്ക് കാറിൽ നിന്ന് പുറത്തിറങ്ങാൻ സാധിച്ചില്ലെന്നും അധികൃതർ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories