Share this Article
News Malayalam 24x7
ഹോര്‍മുസ് വഴി സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് ടോള്‍ ചുമത്തും
Trump

ഇറാനുമായി അന്തിമ കരാറില്‍ എത്തിച്ചേര്‍ന്നില്ലെങ്കില്‍ ഹോര്‍മൂസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് ടോള്‍ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 60 ദിവസത്തിനകം ഇറാനുമായി അന്തിമ കരാര്‍ നടപ്പിലാക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.

നിലവിലെ വെടിനിര്‍ത്തല്‍ കരാര്‍ അനുസരിച്ച് 60 ദിവസത്തേക്ക് മാത്രമേ ടോള്‍ രഹിത യാത്ര അനുവദിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ സംരക്ഷണത്തിനായി അമേരിക്ക വഹിക്കുന്ന വലിയ സാമ്പത്തിക ബാധ്യതകള്‍ക്കുള്ള നഷ്ടപരിഹാരമായാണ് ഈ ടോള്‍ തുക ഈടാക്കുന്നത് എന്നാണ് ട്രംപിന്റെ ന്യായീകരണം. എന്നാല്‍, ഹോര്‍മൂസ് ടോള്‍ വിഷയത്തില്‍ ട്രംപ് സ്വീകരിക്കുന്ന ഈ കടുത്ത നിലപാടിനെതിരെ അമേരിക്കയ്ക്കുള്ളില്‍ നിന്നും കടുത്ത വിമര്‍ശനങ്ങളും രാഷ്ട്രീയ തിരിച്ചടികളും ട്രംപിന് നേരിടേണ്ടി വരുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories