Share this Article
News Malayalam 24x7
‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം, പ്രതിപക്ഷത്തിന്‍റെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാം, സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ
വെബ് ടീം
1 hours 18 Minutes Ago
1 min read
amit sha

ന്യൂഡൽഹി: നീറ്റ് പരീക്ഷ ചോർച്ചയുമായി ബന്ധപ്പെട്ടുള്ള വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ലോക്സഭ സ്പീക്കർക്ക് കത്ത് നൽകി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യത്തിനും ഉത്തരം നൽകാൻ തയ്യാർ. ചർച്ചയിലൂടെ മാത്രമേ പരിഹാരങ്ങൾ സാധ്യമാകൂവെന്ന് അമിത് ഷാ പറഞ്ഞു. അതേസമയം ഇന്നും പാർലമെന്റിൽ അമിത് ഷാ എത്തിയില്ല. വിദ്യാർഥികൾക്കെതിരെ അതിക്രമങ്ങളിൽ‌ അമിത് ഷാ മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

ബുധനാഴ്ച വൈകിട്ട് മൂന്നുമുതൽ വ്യാഴാഴ്ച വൈകിട്ട് മൂന്നുവരെ ചർച്ച നടത്താൻ സർക്കാർ തയാറാണെന്ന് അമിത് ഷാ പറഞ്ഞു. പ്രതിപക്ഷം സ്പീക്കർക്ക് ഉച്ച മൂന്നിന് മുമ്പ് കത്ത് നൽകണമെന്നും ചർച്ചക്ക് സർക്കാർ തയാറാണെന്നും അമിത് ഷാ വ്യക്തമാക്കി. സർക്കാരിന് ഒളിച്ചുവെക്കാനൊന്നുമില്ല എന്ന നിലപാടും അമിത് ഷാ ആവർത്തിച്ചു.

സർക്കാരിന് ഒന്നും ഒളിപ്പിക്കാനില്ലെന്നും ഇന്നും നാളെയും ചർച്ചയ്ക്ക് തയാറാണെന്ന് അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. താൻ പതിവായി പാർലമെൻ്റിൽ വരികയും തൻ്റെ ചേംബറിൽ ഇരിക്കുകയും ചെയ്യാറുണ്ടെന്ന് അമിത് ഷാ നേരത്തെ പാർലമെന്റിന് പുറത്ത് വെച്ച് വാർത്ത ഏജൻസിയായ പിടിഐയോട് പ്രതികരിച്ചിരുന്നു. ആരാണ് ഒളിച്ചോടുന്നതെന്ന് എല്ലാവർക്കും അറിയാം. പ്രതിപക്ഷം പാർലമെന്റ് നടത്താൻ അനുവദിക്കുന്നില്ലെന്ന് അദേഹം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories