എംഎല്‍എ ഫണ്ടില്‍നിന്നു കെഎസ്ആര്‍ടിസിക്കു വേണ്ടി ബസ് വാങ്ങി നല്‍കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ്. ഓരോ എംഎല്‍എക്കും ഈ വര്‍ഷത്തെ മണ്ഡല ആസ്തിവികസന പദ്ധതിയില്‍ നിന്നു പരമാവധി 3 ബസ് വരെ വാങ്ങാന്‍ ഫണ്ട് അനുവദിക്കാം. ബസിന്റെ സീറ്റിങ് ശേഷി, ബോഡി ടൈപ്പ്, ഇന്ധന തരം എന്നിവ കെഎസ്ആര്‍ടിസി സിഎംഡിയുമായി ആലോചിച്ചു തീരുമാനിക്കണം. ആവശ്യമായ ഫണ്ട് വിഹിതം ഉറപ്പാക്കാന്‍ ബസിന്റെ മോഡലും എല്ലാ നികുതികളും ഉള്‍പ്പെടെ ബസ് വാങ്ങുന്നതിന്റെ ആകെ ചെലവ് പട്ടിക 30 ന് മുന്‍പ് എംഎല്‍എമാര്‍ക്കു സമര്‍ പ്പിക്കാന്‍ കെഎസ്ആര്‍ടിസി സി എംഡിക്കു നിര്‍ദേശം നല്‍കി. ബസ് വാങ്ങി നല്‍കാന്‍ ആഗ്രഹിക്കുന്ന എംഎല്‍എമാര്‍ 15നു മുന്‍പ് കലക്ടര്‍ക്കു ശുപാര്‍ശ കൈമാറണം.