ഐക്യാരാഷ്ട്ര സഭ പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാനെ കടന്നാക്രമിച്ച് ഇന്ത്യ. ഭീകരവാദം പതിവാക്കിയ രാജ്യാണ് പാകിസ്ഥാനെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ഭീകരതയ്ക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം രാജ്യം വിനിയോഗിക്കും. തീവ്രവാദ ഭീഷണികളോട് പ്രതികരിക്കാനുള്ള രാജ്യത്തിന്റെ അവകാശത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരിഫിന്റെ പൊതുസഭയിലെ പ്രസംഗത്തിലും രൂക്ഷവിമര്‍ശനം ജയശങ്കര്‍ ഉയര്‍ത്തി. ഭീകരത പതിവാക്കിയ രാജ്യത്തിന്റെ ആള്‍ തെറ്റായ വസ്തുകള്‍ അവതരിപ്പിച്ചു. ഭീകരത സാധാരണവല്‍ക്കരിക്കാനുള്ള വാദങ്ങളാണ് ഉന്നയിച്ചതെന്നും ജയശങ്കര്‍ പറഞ്ഞു.