Share this Article
News Malayalam 24x7
‘മാസം മാസം ഞങ്ങള്‍ സ്വര്‍ണം വാങ്ങും, നിങ്ങളും വാങ്ങൂ’ സ്വർണാഭരണങ്ങളും പണവും പ്രദര്‍ശിപ്പിച്ച് റീൽസ്; വനിതാ യുട്യൂബറുടെ വീട്ടിൽ മോഷണം, 118 പവൻ നഷ്ടമായി
വെബ് ടീം
1 hours 10 Minutes Ago
1 min read
gold reels

തിരുവനന്തപുരം:സ്വർണ ആഭരണങ്ങളും പണവും പ്രദര്‍ശിപ്പിച്ച് സമൂഹമാധ്യമത്തില്‍ റീല്‍സ് പങ്കുവച്ച വനിതാ യുട്യൂബറുടെ വീട്ടില്‍നിന്ന് 118 പവന്‍ സ്വര്‍ണം മോഷ്ടാക്കള്‍ കവര്‍ന്നു.നാഗര്‍കോവിലിനുസമീപം തമ്മട്ടുകോണത്ത് വിഐപി ഗാര്‍ഡനില്‍ താമസിക്കുന്ന വ്യവസായിയായ വിനോദ് കുമാറിന്റെയും യുട്യൂബര്‍ മധുമിതയുടെയും വീട്ടിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്.

‘മാസം മാസം ഞങ്ങള്‍ സ്വര്‍ണം വാങ്ങും, നിങ്ങളും വാങ്ങൂ’ എന്ന് പറഞ്ഞ് റീൽസ് പങ്കുവച്ച യുട്യൂബറുടെ കൈവശമുള്ള 118 പവന്‍ സ്വര്‍ണവും പണവും ആണ്  മോഷണം പോയത് . വീട്ടിലുള്ള പണവും സ്വര്‍ണവും പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ഒരു വിഡിയോ മധുമിത കഴിഞ്ഞ ദിവസം യുട്യൂബില്‍ പങ്കുവച്ചിരുന്നു. മകളുടെ ശരീരത്തില്‍ അഞ്ഞൂറിന്റെ നോട്ടുകള്‍ വിതറുന്നതും വിഡിയോയിലുണ്ട്. തുടര്‍ന്ന് ആഭരണങ്ങള്‍ ധരിച്ച് കുടുംബത്തിനൊപ്പം നിന്ന് 'നിങ്ങളും ആഭരണം വാങ്ങൂ' എന്ന് മധുമിത പറയുന്നു.

പൂജാമുറിയിലെ വിഗ്രഹങ്ങളില്‍ നോട്ട് വിതറുന്നതും വിഡിയോയിലുണ്ട്.വിഡിയോ വൈറലാകുകയും ലൈക്കുകള്‍ കുമിഞ്ഞുകൂടുകയും ചെയ്തു. ഇന്നലെ രാത്രി ദമ്പതിമാര്‍ വീടു പൂട്ടി പുറത്തുപോയിരുന്നു. രാത്രി 12 മണിക്ക് ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കൾ സ്വര്‍ണവും പണവും കവര്‍ന്ന് സ്ഥലംവിടുകയായിരുന്നു.തുടര്‍ന്ന് ഇവര്‍ രാജക്കമംഗലം പൊലീസില്‍ വിവരം അറിയിച്ചു. സിസിടിവിയും ഫോണ്‍കോളുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. പൊലീസ് ചോദിച്ചപ്പോഴാണ് സ്വര്‍ണവും പണവും കാട്ടിയുള്ള വിഡിയോ പങ്കുവച്ച വിവരം മധുമിത പറഞ്ഞത്. തുടര്‍ന്ന് വിഡിയോ കണ്ടവരെക്കുറിച്ചും ലൈക്ക് ചെയ്തവരെക്കുറിച്ചുമുള്ള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

സമൂഹമാധ്യമത്തില്‍ റീല്‍സ് പങ്കുവച്ച വനിതാ യുട്യൂബറുടെ വീഡിയോ ഇവിടെ ക്ലിക്ക് ചെയ്തു കാണാം


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories