Share this Article
News Malayalam 24x7
സിക്കിമിലെ റിംബി ഗ്രാമത്തില്‍ മണ്ണിടിച്ചില്‍; മുപ്പതോളം വീടുകള്‍ തകര്‍ന്നു
Landslide in Sikkim’s Rimbik Village

കനത്ത മഴയെ തുടര്‍ന്ന് സിക്കിമിലെ റിംബി ഗ്രാമത്തില്‍ മണ്ണിടിച്ചില്‍. പാറകളും മണ്ണും അവശിഷ്ടങ്ങളും വീണ് മുപ്പതോളം വീടുകള്‍ തകര്‍ന്നു. കുന്നിന്‍ ചരിവ് തകര്‍ന്നതിനെ തുടര്‍ന്നാണ് ഉരുള്‍പൊട്ടലുണ്ടായത്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവിലെ കാലാവസ്ഥ കണക്കിലെടുത്ത് സമീപ പ്രദേശങ്ങളിലുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയോടെ സിക്കിമിലെ ഗാങ്‌ടോക്കിലെ തഡോങ്ങിലും ഉരുള്‍ പൊട്ടലുണ്ടായി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories