Share this Article
News Malayalam 24x7
ദുര്‍മന്ത്രവാദവും ആഭിചാരവും നിരോധിക്കുന്നതിനുള്ള നിയമം പാസാക്കാന്‍ സര്‍ക്കാര്‍
Government Plans Legislation to Prohibit Superstitious Practices

ദുര്‍മന്ത്രവാദവും ആഭിചാരവും നിരോധിക്കുന്നതിനുള്ള നിയമം പാസാക്കാന്‍ സര്‍ക്കാര്‍. നിയമത്തിന്റെ കരട് വിദഗ്ധസമിതി സര്‍ക്കാരിന് കൈമാറി. 22 കുറ്റകൃത്യങ്ങളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭാരതീയ ന്യായ സംഹിതപ്രകാരമുള്ള ശിക്ഷയ്ക്കുപുറമേ ജീവപര്യന്തംവരെയാണ് നിര്‍ദേശിച്ചിരിക്കുന്ന ശിക്ഷ. പത്തനംതിട്ട ഇലന്തൂരില്‍ നടന്ന നര ബലിയുടെ പശ്ചാത്തലത്തില്‍ കേരള യുക്തിവാദി സംഘം നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് വിദഗ്ധസമിതിയെ രൂപവത്കരിച്ചത്. നിയമപരിഷ്‌ക്കരണ കമ്മിഷന്‍ ഉപാധ്യക്ഷനും മുന്‍ നിയമ സെക്രട്ടറിയുമായ കെ. ശശിധരന്‍ നായരും മുന്‍ ഡി.ജി.പി. ജേക്കബ് പുന്നൂസുമാണ് സമിതി അംഗങ്ങള്‍. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭരണ ഘടനാപരമായ സംരക്ഷണം പരിഗണിച്ചാണ് ദുര്‍മന്ത്രവാദവും ആഭിചാരവും മനുഷ്യത്വവിരുദ്ധ ദുഷ്പ്രവര്‍ത്തനങ്ങളും തടയല്‍ ബില്‍ തയ്യാറാക്കിയത്.




നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories