സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്ന് 5 ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്.വയനാട്ടില്‍ ട്രക്കിംഗിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തി. നാളെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴക്കും മണിക്കൂറില്‍ 30 -40 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മലയോരമേഖലയിലും മഴ ശക്തമാകാന്‍ സാധ്യത.