യുഎന്‍ പൊതുസമ്മളനത്തിനെത്തിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹാബാസ് ഷെരീഫിനെതിരെ ചോദ്യ ശരങ്ങളുമായി ഇന്‍ഡ്യന്‍ മാധ്യമ പ്രവര്‍ത്തക. രണ്ട് ചോദ്യങ്ങളാണ് മാധ്യമ പ്രവര്‍ത്തക ഉന്നയിച്ചത്. സമ്മേളന ഹാളിലേക്കേ് കയറുമ്പോഴും മടങ്ങുമ്പോഴും ആയിരുന്നു ചോദ്യങ്ങള്‍. ഭീകരപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നത് നിങ്ങള്‍ എന്ന് അവസാനിപ്പിക്കുമെന്നായിരുന്നു ആദ്യത്തെ ചോദ്യം. ലഷ്‌കര്‍ മേധാവി ഹാഫീസ് സെയ്ദിനെ എന്ന് അറസ്റ്റു ചെയ്യുമെന്നായിരുന്നു രണ്ടാമത്തെ ചോദ്യം.ചോദ്യം കേട്ടെങ്കിലും മറുപടിയില്ലെന്ന് ആംഗ്യം കാണിച്ച ഷെരീഫ് മടങ്ങി.