Share this Article
News Malayalam 24x7
കൊച്ചി-ലക്ഷദ്വീപ് സീ പ്ലെയിന്‍ പദ്ധതിക്ക് തുടങ്ങുന്നതിന് മുമ്പേ അന്ത്യം
Kochi-Lakshadweep Seaplane Project Shelved Before Launch

കൊച്ചി-ലക്ഷദ്വീപ് സീ പ്ലെയിന്‍ പദ്ധതിക്ക് തുടങ്ങുന്നതിന് മുമ്പേ അന്ത്യം. പദ്ധതി നടത്തിപ്പിന്റെ ചുമതലയുണ്ടായിരുന്ന സ്‌കൈഹോപ് ഏവിയേഷന് നല്‍കിയിരുന്ന അനുമതികളെല്ലാം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഇടപെട്ട് റദ്ദാക്കി. സര്‍വ്വീസ് നടത്തുന്നതിനുള്ള സാങ്കേതിക ജ്ഞാനം ലക്ഷദ്വീപിനില്ലാത്തതിനാല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പലതവണ ഉദ്ഘാടനം മാറ്റിവച്ച പദ്ധതി ഒടുവില്‍ സെപ്റ്റംബര്‍ 15 നോ 16 നോ ഉദ്ഘാടനം നടത്താമെന്ന ഉറപ്പ് നേരത്തെ സ്‌കൈഹോപ്പിന് ലക്ഷദ്വീപ് ഭരണകൂടം നല്‍കിയിരുന്നു. എന്നാല്‍ അതും നടപ്പായില്ല. ഇതിനിനിടെയാണ് അനുമതി റദ്ദാക്കലും പദ്ധതിയില്‍ നിന്നുള്ള പിന്മാറ്റവും. അനുമതി റദ്ദാക്കിയ കാര്യം ലക്ഷദ്വീപ് കളക്ടര്‍ വഴി  എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്ക് നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപിലേക്കുള്ള സീ പ്ലെയിന്‍ യാത്ര വലിയ പ്രതീക്ഷയോടെയാണ് സഞ്ചാരികള്‍ കണ്ടിരുന്നത്. നേരത്തെ പരീക്ഷണ പറക്കല്‍ അടക്കം പൂര്‍ത്തിയാവുകയും ചെയ്തിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories