Share this Article
News Malayalam 24x7
അടിയന്തര സൈനിക യോഗം ചേരാൻ സൗദി അറേബ്യയും തുര്‍ക്കിയും പാകിസ്ഥാനും
Saudi Arabia, Turkey, and Pakistan to Hold Emergency Military Meeting

സൗദിക്കെതിരെ ഹൂതികള്‍ ആക്രമണം കടുപ്പിച്ചതോടെ മെക്ക പ്രതിരോധ കരാറിലെ പങ്കാളികളായ സൗദി അറേബ്യയും തുര്‍ക്കിയും പാകിസ്ഥാനും അടിയന്തര സൈനിക യോഗം ചേരും.  മൂന്നു രാജ്യങ്ങളുടേയും സൈനിക മേധാവിമാരാണ് യോഗം ചേരുന്നത്.  പുണ്യ നഗരമായ മെക്കയില്‍ അടക്കം ഹൂതികള്‍ ആക്രമണം നടത്തിയിട്ടും പങ്കാളികള്‍ മൗനം തുടരുകയാണ്. ഏതെങ്കിലും ഒരു രാജ്യം അംഗരാജ്യത്തെ ആക്രമിച്ചാല്‍ അത് തങ്ങള്‍ക്കെതിരായ ആക്രമണമായി കണക്കാക്കുമെന്നാണ് കരാര്‍.


നാറ്റോ ഉടമ്പടിയുടെ ചുവട് പിടിച്ച് ഒപ്പിട്ട കരാര്‍ പാലിക്കാന്‍ തുര്‍ക്കിയും പാകിസ്ഥാനും ഇതുവരെ തയ്യാറായിട്ടില്ല. ഓഗസ്റ്റിലാണ് കരാര്‍ നിലവില്‍ വന്നത്. ഹൂതികളെ ചെറുക്കാന്‍ സൗദി അമേരിക്കയുടെ സഹായം തേടിയെങ്കിലും ട്രംപ് ആവശ്യം തള്ളി. ബ്രിട്ടന്‍ സൈനിക വിമാനം വിട്ടുനല്‍കാമെന്ന ഉറപ്പ് നല്‍കി. എന്നിട്ടും തുര്‍ക്കിയും പാകിസ്ഥാനും അനങ്ങിയിട്ടില്ല. 


ഇറാന്റെ സുഹൃത്തുക്കളായ തുര്‍ക്കിയും പാകിസ്ഥാനും ഹൂതികള്‍ക്ക്  എതിരെ നീങ്ങാന്‍ മടിക്കുകയാണ്. എന്തിനും മടിക്കാത്ത ഹൂതികളെ ഭയന്ന് കഴിയുകയാണ് തുര്‍ക്കിയും പാകിസ്ഥാനും. പാകിസ്ഥാന് സൗദിയുടെ സഹായത്തിലാണ് കണ്ണ്. ഹൂതികള്‍ മെക്കയെ ആക്രമിച്ചതോടെയാണ് തുര്‍ക്കിയും പാകിസ്ഥാനും പേരിന് യോഗം വിളിക്കാന്‍ ഒരുങ്ങുന്നത്. യുഎന്‍ പൊതുസമ്മേളനത്തിനിടെ മൂന്നു രാജ്യങ്ങളുടേയും വിദേശകാര്യ മന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് യോഗ തീരുമാനം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories