മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. കാംജോങ്ങ് ജില്ലയില്‍ നടന്ന ആക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടു. കാംജോങ്ങിലെ പിലോംഗ് ഗ്രാമത്തില്‍ വൈകുന്നേരം 4 മണിയോടെയാണ് ആക്രമണമുണ്ടായത്. മ്യാന്‍മാര്‍ കേന്ദ്രീകരിച്ചുള്ള കുക്കി സായുധ ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് വിവരം. സംഭവത്തില്‍ പ്രതിഷേധിച്ച് 24 മണിക്കൂര്‍ ഹര്‍ത്താലിന് നാഗാ സംഘടനകള്‍ ആഹ്വാനം ചെയ്തു.