Share this Article
News Malayalam 24x7
സൗദിയിൽ വീണ്ടും മിസൈൽ ആക്രമണം, 6 ബാലിസ്റ്റിക് മിസൈലുകൾ തകർത്തതായി പ്രതിരോധ മന്ത്രാലയം
വെബ് ടീം
4 hours 19 Minutes Ago
1 min read
saudi

റിയാദ്: സൗദി അറേബ്യയിൽ വീണ്ടും മിസൈൽ ആക്രമണം.  ഹൂതികൾ സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട ആറ് ബാലിസ്റ്റിക് മിസൈലുകൾ സൗദി സഖ്യസേന ആകാശത്ത് വച്ച് തകർത്തു. സൗദിയിലെ പ്രമുഖ നഗരങ്ങളായ തായിഫ്, യാൻബു എന്നിവയെ ലക്ഷ്യമാക്കിയാണ് ഇറാൻ അനുകൂല ഹൂതി ഭീകരർ മാരക മിസൈലുകൾ തൊടുത്തത്. സഖ്യസേനയുടെ അടിയന്തര വ്യോമപ്രതിരോധ ഇടപെടലിലൂടെ വലിയൊരു ദുരന്തമാണ് ഒഴിവായത്.

തുടർച്ചയായുണ്ടാകുന്ന വ്യോമാക്രമണങ്ങളോട് സൗദി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഭീകര സംഘടനയായ ഹൂതിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം സൈനിക നീക്കങ്ങളെ രാജ്യം അതീവ ശക്തമായിത്തന്നെ നേരിടുമെന്ന് സൗദി സഖ്യസേന വക്താവ് തുർക്കി അൽ മാലികി എക്സിൽ കുറിച്ചു. 


റിയാദ്: സൗദി അറേബ്യയിൽ വീണ്ടും മിസൈൽ ആക്രമണം.  ഹൂതികൾ സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളെ ലക്ഷ്യമിട്ട് തൊടുത്തുവിട്ട ആറ് ബാലിസ്റ്റിക് മിസൈലുകൾ സൗദി സഖ്യസേന ആകാശത്ത് വച്ച് തകർത്തു. സൗദിയിലെ പ്രമുഖ നഗരങ്ങളായ തായിഫ്, യാൻബു എന്നിവയെ ലക്ഷ്യമാക്കിയാണ് ഇറാൻ അനുകൂല ഹൂതി ഭീകരർ മാരക മിസൈലുകൾ തൊടുത്തത്. സഖ്യസേനയുടെ അടിയന്തര വ്യോമപ്രതിരോധ ഇടപെടലിലൂടെ വലിയൊരു ദുരന്തമാണ് ഒഴിവായത്.തുടർച്ചയായുണ്ടാകുന്ന വ്യോമാക്രമണങ്ങളോട് സൗദി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഭീകര സംഘടനയായ ഹൂതിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം സൈനിക നീക്കങ്ങളെ രാജ്യം അതീവ ശക്തമായിത്തന്നെ നേരിടുമെന്ന് സൗദി സഖ്യസേന വക്താവ് തുർക്കി അൽ മാലികി എക്സിൽ കുറിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories