Share this Article
News Malayalam 24x7
മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി തഹാവൂര്‍ റാണയെ അമേരിക്ക ഇന്ത്യക്ക് കൈമാറും
Tahavoor Rana

മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി തഹാവൂര്‍ റാണയെ അമേരിക്ക ഡിസംബറില്‍ ഇന്ത്യക്ക് കൈമാറും. കൈമാറ്റക്കാര്യത്തില്‍ ഇരുരാജ്യങ്ങളിലേയും അന്വേഷണ ഏജന്‍സികള്‍ ആശയ വിനിമയം നടത്തി. കുറ്റവാളികളെ കൈമാറുന്നതിന്  ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്ത്യക്ക് കൈമാറുന്നതുനെതിരെ റാണ സമര്‍പ്പിച്ച ഹര്‍ജി യുഎസ് കോടതി മെയ്മാസം തള്ളിയിരുന്നു. പാക് വംശജനായ കനേഡിയന്‍ പൗരാണ് തഹാവൂര്‍ റാണ. ലഷ്‌കര്‍ ഏജന്റായ തഹാവൂര്‍ റാണ ഇന്ത്യയിലെത്തി മുബൈ താജ് ഹോലിന്റെ അടക്കം ചിത്രങ്ങള്‍ എടുത്ത് ലഷ്‌കറിന് കൈമാറിയെന്നാണ് എന്‍ഐഎ യുടെ കണ്ടെത്തല്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories