വനിതകളേയും മുസ്ലിം ഇതര അംഗങ്ങളേയും വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തുന്നതടക്കമുള്ള നിര്‍ണ്ണായക നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. നാല്‍പതിലധികം ഭേദഗതികളുമായാണ് ബില്‍ പുറത്തിറങ്ങുന്നത്.
ബില്ലിന്റെ പകര്‍പ്പ് എംപിമാര്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. വഖഫ് സ്വത്തുകളില്‍ ഇനി മുതല്‍ സര്‍ക്കാറിന്റെ നിയന്ത്രണവും ഉറപ്പു വരുത്തുകയാണ് കേന്ദ്രത്തിന്റെ നീക്കം. 11 അംഗ ബോര്‍ഡില്‍ രണ്ട് പേര്‍ വനികളായിരിക്കും.
2 പേര്‍ മുസ്ലീം ഇതര വിഭാഗങ്ങളില്‍ നിന്നുള്ളവര്‍, എംപി, എംഎല്‍എ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ വഖഫ് ബോര്‍ഡിലുണ്ടാകണമെന്നാണ് നിര്‍ദേശം.