Share this Article
News Malayalam 24x7
ക്രൂഡ് ഓയിൽ വില കുറഞ്ഞെങ്കിലും, പെട്രോള്‍, ഡീസല്‍ വില വർധന ഉടന്‍ പിൻവലിച്ചേക്കില്ല
No Immediate Cut in Petrol and Diesel Prices Despite Crude Oil Drop

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ (അസംസ്‌കൃത എണ്ണ) വില കുറഞ്ഞിട്ടുണ്ടെങ്കിലും രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ തൽക്കാലം കുറവുണ്ടാകില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പൂരി വ്യക്തമാക്കി. പാർലമെന്റ് സമ്മേളനത്തിന് മുൻപായി കേന്ദ്ര സർക്കാർ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. അടുത്ത മൂന്ന് മാസത്തേക്ക് വിലക്കുറവുണ്ടാകാൻ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.

കുറഞ്ഞ വിലയ്ക്ക് വാങ്ങിയ ക്രൂഡ് ഓയിൽ രാജ്യത്തേക്ക് എത്തിച്ചേരാൻ സമയമെടുക്കുമെന്നാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. രണ്ട് മാസങ്ങൾക്ക് മുൻപ് സംഭരിച്ച ക്രൂഡ് ഓയിലിന്റെ വിലയെ അടിസ്ഥാനമാക്കിയാണ് നിലവിൽ രാജ്യത്തെ ഇന്ധനവില നിശ്ചയിച്ചിരിക്കുന്നത്. അതിനാൽ അന്താരാഷ്ട്ര വിപണിയിലെ വിലക്കുറവിന്റെ ആനുകൂല്യം ഉടനടി ആഭ്യന്തര വിപണിയിൽ പ്രതിഫലിക്കില്ല.


എന്നാൽ, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്ന പ്രവണത വരും ദിവസങ്ങളിലും തുടരുകയാണെങ്കിൽ, ഇന്ധനവില കുറയ്ക്കുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories