കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ്റെ പതിനെട്ടാമത് സംരംഭക കണ്‍വെന്‍ഷനായ വിഷന്‍ സമ്മിറ്റ് സെപ്തംബർ 27ന് ആലപ്പുഴയിൽ തുടങ്ങുമ്പോൾ ചർച്ചയാവുന്നവത് രണ്ടു ദശകങ്ങളായി COA നേതൃത്യത്തില്‍ സംസ്ഥാനത്ത് വിജയകരമായി നടപ്പാക്കിവരുന്ന സമാനതകളില്ലാത്ത സംരംഭകത്വ മാതൃകകളാണ്. രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന വന്‍ മൂലധന കമ്പനികളുടെ കടുത്ത മല്‍സരങ്ങളെ അതിജീവിച്ചു കൊണ്ടാണ് സി.ഒ.എ യുടെ സംരംഭങ്ങൾ നേട്ടങ്ങള്‍ സ്വായത്തമാക്കിയതെന്ന് കേരളവിഷൻ ചെയർമാൻ കെ. ഗോവിന്ദനും COA സംസ്ഥാന പ്രസിഡൻ്റ് പ്രവീൺ മോഹനും പറഞ്ഞു.
കഴിഞ്ഞ രണ്ടു ദശകങ്ങളായി കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്യത്തില്‍ കേരളത്തിൽ നടപ്പാക്കിവരുന്നത് താരതമ്യങ്ങളില്ലാത്ത സംരംഭകത്വ മാതൃകകളാണെന്നാണ് പറയുന്നത്. പ്രാദേശിക ക്ലസ്റ്ററുകള്‍ മുതല്‍ സംസ്ഥാന തലം വരെ ഒട്ടേറെ ഡിസ്ട്രിബൂഷന്‍ കമ്പനികളും, മാധ്യമ സ്ഥാപനങ്ങളും, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൊവൈഡര്‍മാരും ഉള്‍പ്പെടെ നൂറുകണക്കിന് സംരംഭക കൂട്ടായ്മകളാണ് സിഒഎയുടെ ഭാഗമായി പ്രവര്‍ത്തിച്ചു കൊണ്ട് മികച്ച നേട്ടം കൈവരിച്ചിട്ടുള്ളതെന്നും കൂട്ടിച്ചേർത്തു
ഇന്ത്യയില്‍ കേബിള്‍ ടി വി വരിക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ തുടര്‍ച്ചയായ വളര്‍ച്ച നേടി കൊണ്ടിരിക്കുന്ന രാജ്യത്തെ ഏക സേവന ദാതാവാണ് കേരള വിഷന്‍ ഡിജിറ്റല്‍ ടി വിയെന്ന്പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് 13 ലക്ഷത്തോളം വരിക്കാരുമായി അസൂയാവഹമായ വളര്‍ച്ചയാണ് കേരള വിഷന്‍ ബ്രോഡ് ബാന്റ് നേടിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വരിക്കാരുള്ള നാലാമത്തെ സേവന ദാതാവായി കേരളവിഷന്‍ ഡിജിറ്റല്‍ ടി വി യും, ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ പട്ടികയില്‍ ആറാമതായി കേരള വിഷന്‍ ബ്രോഡ്ബാന്റും വളര്‍ന്നത് ഈ സംരംഭകത്വ മാതൃകയുടെ ഫലമാണെന്നും കൂട്ടിച്ചേർത്തു
ഗ്രാമീണ മേഖലകളിലേക്ക് ഫൈബര്‍ ഇന്റര്‍നെറ്റ് സേവനം എത്തിക്കുന്നതില്‍, രാജ്യത്തെ രണ്ടാമത്തെ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കള്‍ ഈ സംസ്ഥാനത്ത് മാത്രം പ്രവര്‍ത്തിക്കുന്ന കേരളാ വിഷൻ ആണ്. കേരള സമൂഹത്തിന്റെ വിശ്വാസ്യതയും അകമഴിഞ്ഞ പിന്‍തുണയും നേടാന്‍ കേരളാ വിഷന് സാധിച്ചതു കൊണ്ടാണ് രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന വന്‍ മൂലധന കമ്പനികളുടെ കടുത്ത മല്‍സരങ്ങളെ അതിജീവിച്ചു കൊണ്ട് സി.ഒ.എ യുടെ സംരംഭങ്ങള്‍ക്ക് ഈ നേട്ടങ്ങള്‍ സ്വായത്തമാക്കാന്‍ കഴിഞ്ഞത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരള വിഷന്‍ ഡിജിറ്റല്‍ - ബ്രോഡ്ബാന്റ് കമ്പനികളുടെ വാര്‍ഷിക വിറ്റുവരവ് ആയിരം കോടി കടന്നിരുന്നു. കേരള വിഷന്റെ സേവനങ്ങള്‍ ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ്. ഇന്റഗ്രേറ്റഡ് ബില്‍ഡിങ് മാനേജ്‌മെന്റ് സൊല്യൂഷന്‍, ഭൂഗര്‍ഭ കേബിളുകള്‍, തുടങ്ങിയ പദ്ധതികള്‍ക്കും കേരള വിഷന്‍ തുടക്കം കുറിച്ചു കഴിഞ്ഞു. ഇവയുടെയെല്ലാം തുടർച്ചയെന്ന നിലയിൽ പുതിയ പ്രഖ്യാപനങ്ങളും ആലപ്പുഴയിൽ നടക്കുന്ന പതിനെട്ടാമത് സംരംഭക കണ്‍വെന്‍ഷനായ വിഷന്‍ സമ്മിറ്റിൽ ഉണ്ടാകും.