ഇന്ത്യ - യുകെ സ്വതന്ത്ര വ്യാപാര കരാറില്‍ ഇരുരാജ്യങ്ങളും ഇന്ന് ഒപ്പുവച്ചേക്കും. ബ്രീട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും കരാറില്‍ ഒപ്പുവയ്ക്കുക. രണ്ട് പ്രധാനമന്ത്രിമാരുടെയും സാന്നിധ്യത്തില്‍, വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ബ്രിട്ടീഷ് മന്ത്രി ജോനാഥന്‍ റെയ്‌നോള്‍ഡ്‌സും കരാറില്‍ ഒപ്പിടും. ഇന്ത്യയിലെ സമുദ്രോത്പന്നങ്ങള്‍, കാപ്പി, തേയില എന്നിവയ്ക്കും സുഗന്ധവ്യഞ്ജനങ്ങള്‍, ടെക്‌സ്‌റ്റൈല്‍സ്, ചെരുപ്പ് എന്നിവയ്ക്കും യുകെ തീരുവ ഒഴിവാക്കും. സോഫ്റ്റ്‌വെയര്‍, ഇലക്ട്രോണിക്‌സ് മേഖലകളിലും പൂജ്യം തീരുവയ്ക്ക് കരാറില്‍ ധാരണയായിട്ടുണ്ട്. യുകെയിലെ ഇന്ത്യന്‍ തൊഴിലാളികളില്‍ നിന്ന് സാമൂഹ്യ സുരക്ഷ നികുതി ചുമത്തുന്നതും ഒഴിവാക്കും. ഇന്ത്യയില്‍ ബ്രിട്ടീഷ് ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാനും ധാരണയായിട്ടുണ്ട്. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ചോക്ലേറ്റുകള്‍, ബിസ്‌ക്കറ്റുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി യുകെ ഉത്പന്നങ്ങളുടെ താരിഫ് നിരക്കിലും മാറ്റമുണ്ടാകും.