Share this Article
image
വിവാദങ്ങൾക്കിടെ രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷം ഇന്ന്; വൈകീട്ട് പ്രോഗ്രസ് കാർഡ് പുറത്തിറക്കും
വെബ് ടീം
posted on 20-05-2023
1 min read

വിവാദപരമ്പരകള്‍ക്കിടെ രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷം ഇന്ന്.രണ്ടുവര്‍ഷത്തെ പ്രകടനം പറയുന്ന പ്രോഗ്രസ് റിപ്പോര്‍ട്ട് വാര്‍ഷികാഘോഷത്തില്‍ മുഖ്യമന്ത്രി പുറത്തിറക്കും. വാഗ്ദാനങ്ങള്‍ നടപ്പാക്കിയ സര്‍ക്കാര്‍ മുന്നോട്ട് എന്നതാണ് എല്‍ഡിഎഫിന്റെ അവകാശവാദം. രണ്ട് വർഷത്തെ സർക്കാർ പ്രോഗ്രസ് കാർഡിൽ മുന്നിൽ പാത വികസനമാണ്. വടക്ക് നിന്നും തെക്ക് വരെ 6 വരി പാത നിർമ്മാണത്തിൻ്റെ പുരോഗതി അതിവേഗം. സ്ഥലമേറ്റെടുക്കൽ കടമ്പ മറികടക്കാനായത് വലിയ നേട്ടം. രണ്ട് വർഷം കൊണ്ട് ലൈഫ് മിഷനിൽ പൂർത്തിയായത് 50,650 വീടുകളാണ്.

ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ഇന്ധനസെസ് മുതല്‍ എഐ ക്യാമറ വരെ എത്തി നില്‍ക്കുന്ന വിവാദങ്ങള്‍ സര്‍ക്കാരിനെ വരിഞ്ഞ് മുറുക്കിയിട്ടുണ്ട്. ദേശീയ പാത വികസനത്തിന്റെ വേഗതയും റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ സര്‍വേയും സര്‍ക്കാരിന്റെ നേട്ടങ്ങളാണ്. എംവി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായതോടെ തദ്ദേശമന്ത്രിസ്ഥാനത്തേക്ക് എംബി രാജേഷിനെ കൊണ്ട് വന്നതും മന്ത്രിസഭയിലെ ഏക മാറ്റമായി.

അതേസമയം പ്രതിപക്ഷം ഇന്ന് സമരപാതയിലാണ്. ദുര്‍ഭരണം, ജനദ്രോഹം, അഴിമതി, നികുതിക്കൊള്ള ആരോപിച്ച്  രാവിലെ മുതല്‍ യുഡിഎഫ് സെക്രട്ടേറിയറ്റ് വളയുകയാണ്. സര്‍ക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കുമ്പോള്‍ പ്രതിപക്ഷം കുറ്റപത്രം പുറത്തിറക്കും. ബിജെപി തലസ്ഥാനത്ത് രാപകല്‍ സമരത്തിലും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories