Share this Article
News Malayalam 24x7
പാക്കിസ്ഥാനില്‍ സൈനിക വ്യൂഹത്തിന് നേരെ ആക്രമണം
വെബ് ടീം
posted on 16-03-2025
1 min read
Terrorist attack

പാക്കിസ്ഥാനില്‍ വീണ്ടും ഭീകരാക്രമണം. ബലൂചിസ്ഥാന്‍ തലസ്ഥാനമായ ക്വെറ്റയില്‍ നിന്ന് ടഫ്താനിലേക്ക് പോവുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ 7 സൈനികര്‍ കൊല്ലപ്പെട്ടെന്നും 10 പേര്‍ക്ക് പരിക്കേറ്റേന്നും പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചു. അതേസമയം ബലൂചിസ്ഥാനില്‍ ട്രെയിന്‍ റാഞ്ചിയ ബലൂച് ലിബറേഷന്‍ ആര്‍മി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. നിലവില്‍ 90 പേര്‍ കൊല്ലപ്പെട്ടെന്ന് ബിഎല്‍എ വ്യക്തമാക്കി. ബലൂചിസ്ഥാനിലെ നോഷ്‌കി ജില്ലയില്‍ ദേശീയപാത40ല്‍ ആയിരുന്നു ആക്രമണം ഉണ്ടായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories