Share this Article
News Malayalam 24x7
കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പ് കേസ്; കെ രാധാകൃഷ്ണന്‍ ഇന്ന് ഇഡിക്ക് മുമ്പില്‍ ഹാജരാകും
Karuvannur Cooperative Bank fraud case

കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ലോക്സഭ എം പി കെ രാധാകൃഷ്ണന്‍ ഇന്ന്  ഇഡിക്ക് മുമ്പില്‍ ഹാജരാകും. ഇത് മൂന്നാം തവണയാണ് കെ രാധാകൃഷ്ണനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി നോട്ടീസ് അയക്കുന്നത്. നേരത്തെ രണ്ട് തവണ നോട്ടീസ് അയച്ചെങ്കിലും എം പി ഹാജരായിരുന്നില്ല. അതേസമയം കേസുമായി ബന്ധപ്പെട്ട് ഇഡി ആവശ്യപ്പെട്ട രേഖകള്‍ കഴിഞ്ഞമാസം 17 ന് എം പി കൈമാറിയിരുന്നു. കെ രാധാകൃഷ്ണന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്തെ പാര്‍ട്ടിയുടെ ഇടപാടിനെകുറിച്ച് മൊഴിയെടുക്കാനാണ് ഇ ഡി നോട്ടീസ് നല്‍കിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories