Share this Article
പാലിയേക്കരയിൽ ടോൾ പിരിവ് തടഞ്ഞതിനെതിരെ ദേശീയപാത അതോറിട്ടി സുപ്രീംകോടതിയിൽ
വെബ് ടീം
posted on 08-08-2025
1 min read
TOLL

ന്യൂഡൽഹി: തൃശൂർ പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയ പാത അതോറിട്ടി സുപ്രീംകോടതിയിൽ. ടോൾ പിരിവ് നാലാഴ്ചത്തേക്ക് തടഞ്ഞ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അതോറിട്ടി അപ്പീൽ നൽകിയത്. ബുധനാഴ്ചയാണ് ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അപ്പീൽ സാദ്ധ്യത മുന്നിൽക്കണ്ട് ഹൈക്കോടതിയിലെ ഹർജിക്കാരൻ ഷാജി കോടകണ്ടത്ത് നേരത്തെ തടസ ഹർജിയും നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ കരാർ കമ്പനിയും ദേശീയ പാത അതോറിട്ടിയും അപ്പീൽ നൽകിയാൽ തന്റെ വാദം കേൾക്കാതെ തീരുമാനം എടുക്കരുത് എന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്.

ദേ​ശീ​യ​പാ​ത​യി​ലെ​ ​ഗ​താ​ഗ​ത​ക്കു​രു​ക്ക് ​പ​രി​ഹ​രി​ക്കാ​ൻ​ ​ദേ​ശീ​യ​പാ​ത​ ​അ​തോ​റി​ട്ടി​ക്ക് ​ക​ഴി​യാ​ത്ത​ത് ചൂണ്ടിക്കാട്ടിയാണ് ​ ​തൃ​ശൂ​ർ​ ​പാ​ലി​യേ​ക്ക​ര​യി​ൽ​ ​ടോ​ൾ​ ​പി​രി​ക്കു​ന്ന​ത് ​ഹൈ​ക്കോ​ട​തി​ ​നാ​ലാ​ഴ്ച​ത്തേ​ക്ക് ​വി​ല​ക്കിയത് .​ ​ഈ​ ​സ​മ​യ​പ​രി​ധി​ക്ക​കം​ ​കു​രു​ക്ക് ​പ​രി​ഹ​രി​ക്കാ​ൻ​ ​അ​തോ​റി​ട്ടി​ ​ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും​ ​ജ​സ്റ്റി​സ് ​എ.​ ​മു​ഹ​മ്മ​ദ് ​മു​ഷ്താ​ഖ്,​ ​ജ​സ്റ്റി​സ് ​ഹ​രി​ശ​ങ്ക​ർ​ ​വി.​ ​മേ​നോ​ൻ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​ഉ​ത്ത​ര​വി​ട്ടിരുന്നു. ഫെ​ബ്രു​വ​രി​ ​മു​ത​ൽ​ ​അ​വ​സ​രം​ ​ന​ൽ​കി​യി​ട്ടും​ ​പ​രി​ഹാ​രം​ ​കാ​ണാ​ൻ​ ​അ​തോ​റി​ട്ടി​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് ​കോ​ട​തി​ ​വി​മ​ർ​ശി​ച്ചു.​ ​


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories