കേരളപ്പിറവി ദിനത്തിൽ നൂതന സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളും ഉപയോഗിച്ച് എ.ഐ. ആർട്ടിസ്റ്റുകൾ അണിനിരക്കുന്ന 'മലയാളം' എന്ന ഗാനം പുറത്തിറക്കി. കേരളത്തിന്റെ സംസ്കാരത്തെയും പൈതൃകത്തെയും ഭാഷയേയും മനോഹരമായി വരച്ചുകാട്ടുന്ന ഈ ഗാനം, മനുഷ്യന്റെ സർഗ്ഗാത്മകതക്കൊപ്പം എ.ഐ. സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് വ്യക്തമാക്കുന്നു.
സതീഷ് ഗോപാൽ ആണ് ഗാനത്തിന്റെ എ.ഐ. ആർട്ടിസ്റ്റും എഡിറ്ററും. കെ.ടി.വെൽവ്, എ.എൻ.കെ. എന്നിവർ ചേർന്നാണ് സംഗീതം നിർമ്മിച്ചിരിക്കുന്നത്. ശ്രീകാന്ത് വാഴപ്പള്ളിയുടെ വരികൾക്ക് വിപിൻലാൽ സി.കെ.യാണ് ഈണം പകർന്നിരിക്കുന്നത്. രാജി സാം ഫ്രാൻസിസ് ഗാനം ആലപിച്ചിരിക്കുന്നു. എച്ച്.കെ. മിക്സിംഗും മാസ്റ്ററിംഗ് എഞ്ചിനീയറിംഗും രാജൻ കെ.എസ്. നിർവഹിച്ചിരിക്കുന്നു. ഡിമാ ബിറ്റാർഡ് ആണ് ഡിസൈൻ ചെയ്തത്. ഗിൻ ഫെർമ, അനൂപ് എബ്രഹാം എന്നിവർ മ്യൂസിക്കൽ അഡ്വൈസർമാരായും സന്തോഷ് ശശി സ്റ്റുഡിയോ ഇൻഫോർമേഷനായും പ്രവർത്തിച്ചിട്ടുണ്ട്. ദിൽ വിനുവാണ് റെക്കോർഡിംഗ് എഞ്ചിനീയർ. 'മലയാളം' എന്ന ഗാനം എ.ഐ. സാങ്കേതികവിദ്യക്ക് മലയാള സംഗീതലോകത്തും വലിയ സ്ഥാനമുണ്ടെന്ന് തെളിയിക്കുന്ന ഒന്നാണ്.