Share this Article
News Malayalam 24x7
ഓപ്പറേഷന്‍ സിന്ധുവിലെ രണ്ട് വിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തി
Operation Sindhu: Two More Aircraft Arrive in India

ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷത്തില്‍ അപകടമേഖലകളിലുള്ളവരെ ഒഴിപ്പിക്കുന്ന ഓപ്പറേഷന്‍ സിന്ധുവിലെ രണ്ട് വിമാനങ്ങള്‍ കൂടി ഇന്ത്യയിലെത്തി. തുര്‍ക്ക്‌മെനിസ്ഥാനിലെ അഷ്ഗാബത്തില്‍ നിന്നുള്ള ഒരു പ്രത്യേക വിമാനം പുലര്‍ച്ചെ മൂന്ന് മണിക്ക് ഡല്‍ഹിയിലെത്തി. ഇറാനിലെ മഷാദില്‍ നിന്ന് 290 ഇന്ത്യാക്കാരെയും വഹിച്ചുകൊണ്ടുള്ള വിമാനം രാത്രി 11.30 ഓടെയാണ് ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധി അരുണ്‍ കുമാര്‍ ചാറ്റര്‍ജി മടങ്ങിയെത്തിവരെ സ്വീകരിച്ചു. ഇതോടെ ഇറാനില്‍ മടങ്ങിയെത്തിയ ഇന്ത്യാക്കാരുടെ എണ്ണം 517 ആയി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories