Share this Article
KERALAVISION TELEVISION AWARDS 2025
സൗദിയിൽ മോഷ്ടാക്കളുടെ കുത്തേറ്റ് മലയാളി കൊല്ലപ്പെട്ടു
വെബ് ടീം
posted on 14-06-2023
1 min read
MALAYALI KILLED IN RIYADH

റിയാദ്: മോഷ്ടാക്കളുടെ കുത്തേറ്റ് റിയാദില്‍ മലയാളി കൊല്ലപ്പെട്ടു. തൃശൂര്‍ പെരിങ്ങൊട്ടു കര സ്വദേശി കാരിപ്പംകുളം അഷ്റഫ് (43) ആണ്  മരിച്ചത്.  സൗദി സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

റിയാദ് എക്സിറ്റ് നാലിലുള്ള പാര്‍ക്കില്‍  വിശ്രമിക്കുന്നതിന്‌ടെ ഇന്നലെ രാത്രി ആയിരുന്നു മോഷ്ടാക്കളുടെ  ആക്രമണം.

പരിക്കേറ്റ അഷ്റഫിനെ സൗദി ജര്‍മന്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ:ഷഹാന, ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഉമ്മുല്‍ ഹമാം കമ്മിറ്റി അംഗമായിരുന്നു അഷ്‌റഫ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories