Share this Article
image
മുഖ്യമന്ത്രിയുടെ ക്യൂബ,യുഎസ് യാത്രയ്ക്ക് കേന്ദ്ര അനുമതി
വെബ് ടീം
posted on 30-05-2023
1 min read
CM Pinarayi to visit US,Cuba from 8 June to 18

മുഖ്യമന്ത്രി പിണറായി വിജയന്റെ ക്യൂബ, യുഎസ് സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ജൂണ്‍ 8 മുതല്‍ 18 വരെ നീളുന്ന സന്ദര്‍ശനത്തിനായി ആറാം തിയതി മുഖ്യമന്ത്രി യാത്രതിരിക്കും. ലോക കേരളസഭയുടെ മേഖല സമ്മേളനവും ലോകബാങ്ക് പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയുമാണ് അമേരിക്കയിലെ പ്രധാനപരിപാടികള്‍. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചീഫ് സെക്രട്ടറി വി.പി. ജോയ് എന്നിവർ മുഖ്യമന്ത്രിയെ അനുഗമിക്കും. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സഹകരണം ശക്തമാക്കുന്നതിനായുള്ള ക്യൂബ സന്ദര്‍ശനത്തില്‍ മന്ത്രി വീണാ ജോര്‍ജും ഒപ്പം ചേരും. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories