ആഗോള വിപണിയിലെ ഇടിവിന് പിന്നാലെ ചൈനയ്‌ക്കെതിരെ വീണ്ടും 50% തീരുവ പ്രഖ്യാപിക്കുമെന്ന് ഭീഷണിപ്പെടുത്തി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 34% തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ ചൈനയും യുഎസിനെതിരെ പകര ചുങ്കം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 50% തീരുവ കൂടി അധികം ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരിക്കുന്നത്. ചൈന പകര ചുങ്കം പിന്‍വലിച്ചില്ലെങ്കില്‍ ചൈനക്കെതിരെ മാര്‍ച്ച് ആദ്യവാരം ചുമത്തിയ 20% തീരുവ ഉള്‍പ്പെടെ 104% തീരുവയാണ് ഇനി നല്‍കേണ്ടി വരിക. അതേസമയം അമേരിക്കയുടെ ഭീഷണിക്ക് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ചൈന.