Share this Article
KERALAVISION TELEVISION AWARDS 2025
ലബനനിലെ ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ ഇടപെട്ട് ലോക രാജ്യങ്ങള്‍
Pager, Walkie Talkie Blast

പേജര്‍, വോക്കിടോക്കി സ്ഫോടന പരമ്പരകള്‍ക്ക് പിന്നാലെ ലബനനില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍.

ഹിസ്ബുള്ള ജനറല്‍ സെക്രട്ടറി ഹസന്‍ നസ്രുള്ള ടെലിവിഷനില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിന് മുന്‍പായിരുന്നു തെക്കന്‍ ലബനനില്‍ വ്യോമാക്രമണം നടന്നത്. 

ലബനനിലെ ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ ഇടപെട്ട് ലോക രാജ്യങ്ങള്‍.  അടിന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ബ്രിട്ടണും നയതന്ത്ര പരിഹാരം വേണമെന്ന് യുഎസും ആവശ്യപ്പെട്ടു.

അതേസമയം വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎന്നിന്റെ രക്ഷാ സമിതി യോഗം ഇന്ന് ചേരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories