പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും ചൈനയുമായുള്ള ബന്ധം മുന്നോട്ടുകൊണ്ടു പോകാന്‍ ഇന്ത്യ പ്രതിജ്ഞബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇന്ത്യയും ചൈനയും നല്ല അയല്‍ക്കാരും സുഹൃത്തുക്കളായിരിക്കേണ്ടത് പ്രധാനമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് പറഞ്ഞു.
ഇന്ത്യ-ചൈന ബന്ധത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുന്ന കൂടിക്കാഴ്ചയാണ് ചൈനയിലെ ടിയന്‍ജനില്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തിന്റെ പ്രധാന്യം ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു. ചൈനയുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകേണ്ടത് മാനവരാശിയുടെ പുരോഗതിക്ക് അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അതിര്‍ത്തികളില്‍ ശാന്തിയുടെയും സ്ഥിരതയുടെ അന്തരീക്ഷമാണ്. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ നേരിട്ടുള്ള വിമാനസര്‍വ്വീസ് ഉടന്‍ പുനരാരംഭിക്കും.
പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയും ചൈനയുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ ഇന്ത്യ പ്രതിജ്ഞബദ്ധമാണെന്നും മോദി പറഞ്ഞു. ഇന്ത്യയും ചൈനയും നല്ല അയല്‍ക്കാരും സുഹൃത്തുക്കളായിരിക്കേണ്ടത് പ്രധാനമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് പറഞ്ഞു. വ്യാളിയും ആനയും ഒന്നിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
ഏഷ്യയുടെയും ലോകത്തിന്റെയും സമാധാനത്തിനുള്ള ചരിത്രപരമായ ഉത്തരവാദിത്വം നിറവേറ്റാന്‍ ഇരുരാജ്യങ്ങളും മുന്നിട്ടറങ്ങണമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. ഏഴ് വര്‍ഷത്തിന് ശേഷമാണ് ചൈനയില്‍ ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്.
ഇന്ത്യയ്ക്ക് മേല്‍ അമേരിക്ക അധിക ചുമത്തിയതിന് പിന്നാലെയുള്ള കൂടിക്കാഴ്ച ഏറെ പ്രധാനപ്പെട്ടതാണ്. നാളെ ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ പ്രധാനമന്ത്രി സംസാരിക്കും. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും