വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. നിയമം സ്റ്റേ ചെയ്യണമെന്നതില്‍ വാദം കേള്‍ക്കും. ഹര്‍ജികള്‍ വിശാലബഞ്ചിന് വിടുന്നതിലും തീരുമാനമുണ്ടായേക്കും. നിയമം സ്റ്റേ ചെയ്യണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. സ്റ്റേ ചെയ്യരുതെന്ന് കേന്ദ്രവും വാദിക്കുന്നു. നിയമത്തിനെതിരെ കക്ഷിചേരാന്‍ കേരളം ഇന്ന് അപേക്ഷ നല്‍കും. ഭേദഗതി ഭരണഘടനി വിരുദ്ധമാണമെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളത്തിന്റെ അപേക്ഷ.