Share this Article
News Malayalam 24x7
സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം നാളെ മുതല്‍, ലിറ്ററിന് 61 രൂപ; വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് 6 ലിറ്റര്‍
വെബ് ടീം
posted on 20-06-2025
1 min read
KEROSENE

തിരുവനന്തപുരം: സംസ്ഥാനത്തെ മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട ചില ആശങ്കകള്‍ നിലനിന്നിരുന്നുവെന്നും ഈ ആശങ്കകള്‍ എല്ലാം അവസാനിപ്പിച്ചു മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.

നാളെ മുതല്‍ മണ്ണെണ്ണ വിതരണം ആരംഭിക്കും. റേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതായും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംസ്ഥാനത്തിനുള്ള മണ്ണെണ്ണയില്‍ കേന്ദ്രം കുറവു വരുത്തുകയാണെന്നും ജി ആര്‍ അനില്‍ പറഞ്ഞു.

ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്. 5,676 കിലോ ലിറ്റര്‍ മണ്ണെണ്ണ ഈ വര്‍ഷത്തെ ആദ്യ പാദത്തിലേക്ക് അനുവദിച്ചിട്ടുണ്ട്. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ആറ് ലിറ്റര്‍ മണ്ണെണ്ണയും എഎവൈ കാര്‍ഡുകാര്‍ക്ക് ഒരു ലിറ്ററും ലഭിക്കും. മറ്റ് കാര്‍ഡുകാര്‍ക്ക് അര ലിറ്റര്‍ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. മണ്ണെണ്ണ വിഹിതത്തിലെ കുറവുമൂലം മൊത്ത വ്യാപാര ഡിപ്പോകള്‍ പലതും ഒരു വര്‍ഷത്തിലധികമായി പ്രവര്‍ത്തനരഹിതമായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories