Share this Article
News Malayalam 24x7
നാമനിർദേശ പത്രിക സമർപ്പിച്ച് മുഖ്യമന്ത്രി
Kerala CM Pinarayi Vijayan Files Nomination Papers for Assembly Elections in Dharmadam

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ തലശ്ശേരി രജിസ്ട്രാർ ഓഫീസിലെത്തിയാണ് അദ്ദേഹം പത്രിക നൽകിയത്. ഇടതുപക്ഷ മുന്നണിയിലെ പ്രമുഖ നേതാക്കൾക്കൊപ്പമാണ് അദ്ദേഹം പത്രിക സമർപ്പിക്കാനെത്തിയത്.

കണ്ണൂർ ജില്ലയിലെ ധർമ്മടം മണ്ഡലത്തിൽ നിന്നും തുടർച്ചയായ മൂന്നാം തവണയാണ് പിണറായി വിജയൻ മത്സരിക്കുന്നത്. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ മികച്ച ഭൂരിപക്ഷത്തിൽ ഇത്തവണ മണ്ഡലം നിലനിർത്താനാകുമെന്ന വലിയ ആത്മവിശ്വാസത്തിലാണ് മുഖ്യമന്ത്രിയും എൽഡിഎഫ് പ്രവർത്തകരും.


പത്രികാ സമർപ്പണത്തിന് മുന്നോടിയായി മണ്ഡലത്തിൽ വിപുലമായ പ്രചാരണ പരിപാടികളാണ് നടന്നുവരുന്നത്. കഴിഞ്ഞ ദിവസം മണ്ഡലത്തിൽ നടത്തിയ വമ്പിച്ച റോഡ് ഷോയും, അതിന് പിന്നാലെ നടന്ന മണ്ഡലം കൺവെൻഷനും പ്രവർത്തകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. സർക്കാരിന്റെ വികസന നേട്ടങ്ങളും ജനക്ഷേമ പദ്ധതികളും വോട്ടായി മാറുമെന്നും ഭരണതുടർച്ച ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.


തലശ്ശേരി രജിസ്ട്രാർ ഓഫീസിൽ വരണാധികാരി മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സജീവമാകും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories