Share this Article
News Malayalam 24x7
ബംഗാളിൽ സുവേന്ദു യുഗം; നാളെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും, ബംഗാളിൽ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രി
വെബ് ടീം
posted on 08-05-2026
1 min read
suvendhu adhikari

കൊൽക്കത്ത: മമത ബാനർജിയുടെ ശിഷ്യനായിരുന്ന, ഇപ്പോൾ ബിജെപിയുടെ 'ജയന്റ് കില്ലർ' എന്നറിയപ്പെടുന്ന സുവേന്ദു അധികാരി ബംഗാളിന്റെ അടുത്ത മുഖ്യമന്ത്രിയാകും.  ബിജെപി നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനമായി.നാളെ സത്യപ്രതിജ്ഞ ചെയ്തു അധികാരമേൽക്കും.

ഭരണഘടനാനുസൃതമായി ഗവർണർ ആർ.എൻ രവി നിലവിലെ നിയമസഭ പിരിച്ചുവിട്ടു.സുവേന്ദു അധികാരിയെ സഹായിക്കാൻ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആലോചന.കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബംഗാളിൽ ഉപമുഖ്യമന്ത്രി പദവി ഉണ്ടായിരുന്നില്ല. ജ്യോതി ബസു മന്ത്രിസഭയിൽ ബുദ്ധദേവ് ഭട്ടാചാര്യയാണ് ഈ പദവി അവസാനമായി വഹിച്ചത്. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories