Share this Article
News Malayalam 24x7
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ച് രാഷ്ട്രപതി; മികച്ച നടനുള്ള പുരസ്കാരം സ്വീകരിച്ച് മമ്മൂട്ടി, മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം സ്വീകരിച്ച് വൈക്കം വിജയലക്ഷ്‍മി,മികച്ച ഛായാ​ഗ്രാഹകനുള്ള പുരസ്കാരം ഷഹനാദ് ജലാലും ഏറ്റുവാങ്ങി
വെബ് ടീം
1 hours 49 Minutes Ago
1 min read
film awards

കെവാഡിയ(ഗുജറാത്ത്): ഗുജറാത്തിലെ കൊവാഡിയയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു 72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ചു. മികച്ച നടനുള്ള ദേശീയ പുരസ്കാരം മമ്മൂട്ടി ഏറ്റുവാങ്ങി. ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മലയാളികളുടെ പ്രിയ താരം ദേശീയ പുരസ്കാരം സ്വന്തമാക്കിയത്. മമ്മൂട്ടിയുടെ നാലാമത്തെ ദേശീയ പുരസ്കാരമാണിത്.

മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം സ്വീകരിച്ച് വൈക്കം വിജയലക്ഷ്‍മിയും മികച്ച ഛായാ​ഗ്രാഹകനുള്ള പുരസ്കാരം  ഷഹനാദ് ജലാലും ഏറ്റുവാങ്ങി.  മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഫെമിനിച്ചി ഫാത്തിമയുടെ സംവിധായകൻ ഫാസിൽ മുഹമ്മദും പുരസ്കാരം ഏറ്റുവാങ്ങി.

ഇത്തവണത്തെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഇതിഹാസ കന്നഡ നടൻ അനന്ത് നാഗ് ഏറ്റുവാങ്ങി. അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറിൽ 300ലധികം ചിത്രങ്ങളിൽ അഭിനയിച്ച അനന്ത് നാഗ് കന്നഡ സിനിമക്കും ഇന്ത്യൻ സിനിമക്കും നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം.കഴിഞ്ഞ വർഷം മലയാളത്തിന്റെ മഹാനടൻ മോഹൻലാലായിരുന്നു ഈ പുരസ്കാരം ഏറ്റുവാങ്ങിയത്.

2024ലെ മികച്ച ഇന്ത്യൻ സിനിമകളെ ആദരിക്കുന്ന ചടങ്ങിൽ മലയാളത്തിന് അഭിമാന നിമിഷം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories